കേരളം

kerala

ETV Bharat / bharat

സഹോദരനെയും കുടുംബത്തേയും കൊലപ്പെടുത്തിയ യുപി സ്വദേശിക്ക് വധശിക്ഷ

സഹോദരനെയും സഹോദരൻ്റെ പത്നിയെയും ഇവരുടെ രണ്ട് ആൺകുട്ടികളെയും കൊലപ്പെടുത്തിയ പ്രതി അമിത് യാദവിന് 50,000 രൂപ പിഴയും വധശിക്ഷയും വിധിച്ചു. രണ്ടു വർഷം മുമ്പായിരുന്നു കൊലപാതകം.

1
1

By

Published : Nov 7, 2020, 1:11 PM IST

ലക്നൗ: സഹോദരനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിൽ യുപി സ്വദേശിക്ക് വധശിക്ഷ. രണ്ടു വർഷം മുമ്പ് സഹോദരനെയും സഹോദരൻ്റെ പത്നിയെയും ഇവരുടെ രണ്ട് ആൺകുട്ടികളെയും കൊലപ്പെടുത്തിയ പ്രതി അമിത് യാദവിന് 50,000 രൂപ പിഴയും വധശിക്ഷയും അഡീഷണൽ ജില്ലാ, സെഷൻസ് കോടതി വിധിച്ചു.

2018 ജനുവരി 31ന് പുലർച്ചെ അഞ്ചു മണിക്ക് ഉത്തർപ്രദേശിലെ ബാന്ദയിലെ വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മഹാദേവ് യാദവ് (40), ഭാര്യ ചുന്നി (35), മക്കൾ പവൻ (10), രാജ്കുമാർ (8) എന്നിവരെ പ്രതി കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മകൾ നെയ്ൻസി പരിക്കേൽക്കാതെ ഓടി രക്ഷപ്പെട്ടു. മകൾ ഉൾപ്പടെ ആറ് സാക്ഷികളുടെ മൊഴിയിലാണ് അമിത് യാദവിന് വധശിക്ഷ വിധിച്ചത്.

കൊല്ലപ്പെട്ട മഹാദേവിന് കുടുംബത്തിലെ ഒരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് അമിത്തിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, മതിയായ തെളിവുകളുടെ അഭാവം മൂലം അമിത്തിന്റെ അമ്മ ദേവയും അമ്മാവൻ ദേവിദും കുറ്റക്കാരെന്ന് കണ്ടെത്താനാകാത്തതിനാൽ കോടതി വെറുതെ വിട്ടു.

ABOUT THE AUTHOR

...view details