യുപിയില്‍ ഒരു സീറ്റ് മാത്രം: രാജിവച്ച് കോൺഗ്രസ് അധ്യക്ഷൻ
ഉത്തർപ്രദേശിൽ നേരിട്ട കനത്ത തോൽവിക്ക് ശേഷം രാഹുൽഗാന്ധിക്ക് തന്റെ രാജി നൽകിയിരിക്കുകയാണ് യുപി കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബർ
ഉത്തർപ്രദേശ്: സംസ്ഥാനത്ത് എൺപതിൽ 62 സീറ്റും ബിജെപി ജയിക്കുകയും കോൺഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്ത സാഹചര്യത്തില്‍ യുപി കോൺഗ്രസില്‍ പ്രതിസന്ധി രൂക്ഷമാക്കി. ഉത്തർപ്രദേശ് അധ്യക്ഷൻ രാജ് ബബ്ബർ രാഹുല്‍ ഗാന്ധിക്ക് രാജി സമർപ്പിച്ചു. എസ്.പി- ബി.എസ്.പി സഖ്യത്തെ പിന്തള്ളിയ ബിജെപിക്ക് ഗംഭീര വിജയമാണ് യുപിയിലുണ്ടായത്. യഥാക്രമം അഞ്ചും ഒൻപതും സീറ്റുകൾ വീതമാണ് എസ്.പി- ബി.എസ്.പി സഖ്യം ഇവിടെ നേടിയത്.
കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ അമേഠിയിൽ എഐസിസി അധ്യക്ഷൻ രാഹുൽഗാന്ധി വൻ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തതോടെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ നില പരുങ്ങലിലായി.