രാഹുൽ ഗാന്ധിയുടെ ഹത്രാസ് സന്ദർശനം; യുപി കോൺഗ്രസ് പ്രസിഡന്‍റ് കരുതൽ തടങ്കലിൽ - Hathras rape
അജയ് കുമാർ ലല്ലുവിന്‍റെ വസതിക്ക് പുറത്ത് പൊലീസ് തമ്പടിച്ചെന്നും പുറത്തേക്ക് പോകാൻ അനുവദിക്കുന്നില്ലെന്നും പാർട്ടി വക്താവ് അൻഷു അവാസ്‌തി പറഞ്ഞു.
ലഖ്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗത്തിലെ പെൺകുട്ടിയുടെ കുടുംബത്തെ രാഹുൽ ഗാന്ധി സന്ദർശിക്കുന്നതിനെ തുടർന്ന് ഉത്തർ പ്രദേശ് കോൺഗ്രസ് പാർട്ടി പ്രസിഡന്‍റ് അജയ് കുമാർ ലല്ലുവിനെ കരുതൽ തടങ്കലിലാക്കി. അജയ് കുമാർ ലല്ലുവിന്‍റെ വസതിക്ക് പുറത്ത് പൊലീസ് തമ്പടിച്ചെന്നും പുറത്തേക്ക് പോകാൻ അനുവദിക്കുന്നില്ലെന്നും പാർട്ടി വക്താവ് അൻഷു അവാസ്‌തി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ പങ്കെടുക്കാതിരിക്കാനാണ് ഈ നടപടി. ഇതിലൂടെ സർക്കാർ തന്നെയാണ് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.