ന്യൂഡൽഹി: ഉത്തർപ്രദേശിലെ ക്രമസമാധാനനില തകർന്നുവെന്നാരോപിച്ച് യോഗി ആദിത്യനാഥ് സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാർദ്ര രംഗത്ത്. കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ മറച്ചുവെക്കുന്നതല്ലാതെ മുഖ്യമന്ത്രി സംസ്ഥാനത്തിന് വേണ്ടി എന്തു ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഉത്തർപ്രദേശിലെ ചില കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും പ്രിയങ്ക ഗാന്ധി പങ്കുവെച്ചു.
യുപി മുഖ്യമന്ത്രി കുറ്റകൃത്യങ്ങൾ മറച്ചുവെക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി - യോഗി ആദിത്യനാഥ്
2016 നും 2018 നും ഇടയിൽ ഉത്തർപ്രദേശിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ 24 ശതമാനം വർധിച്ചിട്ടുണ്ടെന്നും കുറ്റവാളികൾ സ്വതന്ത്രമായി കറങ്ങുന്നത് അവർക്ക് അധികാരത്തിലുള്ളവർ സംരക്ഷണം നൽകിയിട്ടാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
2016 നും 2018 നും ഇടയിൽ ഉത്തർപ്രദേശിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ 24 ശതമാനം വർധിച്ചിട്ടുണ്ടെന്നും കുറ്റവാളികൾ സ്വതന്ത്രമായി കറങ്ങുന്നത് അവർക്ക് അധികാരത്തിലുള്ളവർ സംരക്ഷണം നൽകിയിട്ടാണെന്നും അവർ ആരോപിച്ചു.
കഴിഞ്ഞയാഴ്ച കാൺപൂരിൽ കുറ്റവാളികളുമായുള്ള ഏറ്റുമുട്ടലിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രിയങ്ക ഗാന്ധിയുടെ പരാമർശം. കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയെ അറസ്റ്റ് ചെയ്യാൻ പോകുന്നതിനിടെയാണ് എട്ട് ഉദ്യോഗസ്ഥരെ ഗുണ്ടാ സംഘം ചൗബേപൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് പതിയിരുന്ന് ആക്രമിച്ചത്.