കേരളം

kerala

ETV Bharat / bharat

ആരാധനാലായങ്ങൾ തുറന്നു; ഗോരഖ്‌നാഥ് ക്ഷേത്രം സന്ദർശിച്ച് യു.പി മുഖ്യമന്ത്രി

എന്നാൽ ഉത്തർപ്രദേശിലെ മൊറാദാബാദിലുള്ള മത സ്ഥാപനങ്ങൾ തുറന്നിട്ടില്ല

By

Published : Jun 8, 2020, 11:58 AM IST

Gorakhnath Temple Unlock 1.0 COVID-19 coronavirus Vaibhav Laxmi temple Ministry of Home Affairs ആരാധനാലായങ്ങൾ തുറന്നു ഗോരഖ്‌നാഥ് ക്ഷേത്രം *
Up

ലക്‌നൗ: ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്ന് ഗോരഖ്‌നാഥ് ക്ഷേത്രം സന്ദർശിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിരാവിലെ മുതൽ തന്നെ ക്ഷേത്രത്തിലേക്ക് ഭക്തർ എത്തിതുടങ്ങിയിരുന്നു. താപനില നില പരിശോധിച്ച് സാനിറ്റൈസറുകൾ നൽകിയാണ് ക്ഷേത്ര കവാടത്തിൽ നിന്നും ഭക്തരെ കടത്തുക. കൊവിഡ് 19 സംബന്ധിച്ച എല്ലാ പ്രോട്ടോകോളുകളും പിന്തുടരുമെന്ന് ഗോരഖ്‌നാഥ് ക്ഷേത്രം തന്ത്രി യോഗി ധർമേന്ദ്ര നാഥ് പറഞ്ഞു.

അതേസമയം മൊറാദാബാദിലെ മത സ്ഥാപനങ്ങൾ തുറന്നിട്ടില്ല. കൊവിഡ്‌ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇവിടെ ശരിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടിയതിനാലാണിത്. അതിനാൽ ജില്ലയിൽ ആരാധനാലയങ്ങൾ തുറക്കാൻ 2-3 ആഴ്ചകൾ കൂടി എടുത്തേക്കാമെന്ന് അദ്ദേഹം പറഞ്ഞു. മുൻകരുതൽ നടപടികൾ സ്വീകരിച്ച് കാൺപൂരിൽ വൈഭവ് ലക്ഷ്മി ക്ഷേത്രവും അനുണശീകരണത്തിന് ശേഷം ഭക്തർക്കായി തുറന്നു.

ABOUT THE AUTHOR

...view details