ഹത്രാസ് ബലാത്സംഗക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച് യോഗി - investigation
സെപ്‌റ്റംബർ 14 നാണ് ഉത്തർപ്രദേശിലെ ഹത്രാസിൽ നാല് പേർ ചേർന്ന് ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തത്
ലഖ്നൗ:ഹത്രാസ് ബലാത്സംഗക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സെപ്‌റ്റംബർ 14 നാണ് ഉത്തർപ്രദേശിലെ ഹത്രാസിൽ നാല് പേർ ചേർന്ന് ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തത്. സഫ്‌ദർജങ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ കുട്ടി സെപ്‌റ്റംബർ 29ന് മരണത്തിന് കീഴടങ്ങി. പിറ്റേന്ന് തന്നെ പൊലീസ് തിരക്കിട്ട് മൃതദേഹം സംസ്‌കരിക്കുകയായിരുന്നുവെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. സംഭവത്തിൽ രാജ്യമെമ്പാടും കടുത്ത പ്രതിഷേധം തുടരുകയാണ്.