ലക്‌നൗ: പൗരത്വ ഭേദഗതി നിയമമനുസരിച്ച് പൗരത്വം നല്‍കാനൊരുങ്ങുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകാൻ ഉത്തര്‍പ്രദേശ് തയ്യാറെടുക്കുന്നു. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ ഉത്തര്‍പ്രദേശില്‍ ആരംഭിച്ചു.നിയമവിരുദ്ധമായി സംസ്ഥാനത്ത് താമസിക്കുന്നവരെ ഇതുവഴി കണ്ടെത്താനാകുമെന്നാണ് വിലയിരുത്തുന്നത്.
പൗരത്വ ഭേദഗതി നിയമം; കുടിയേറ്റക്കാരുടെ ചുരുക്കപട്ടിക തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമായി യുപി - പൗരത്വ ഭേദഗതി നിയമം
അനധികൃത മുസ്‌ലിം കുടിയേറ്റക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സർക്കാരും ചേര്‍ന്ന് രേഖപ്പെടുത്തും. പൗരത്വമില്ലെന്ന് തെളിഞ്ഞാല്‍ അവരെ നാടുകടത്താം
പൗരത്വമില്ലാതെ പതിറ്റാണ്ടുകളായി ഇവിടെ സ്ഥിരതാമസമാക്കിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ കണ്ടെത്താൻ 75 ജില്ലാ മജിസ്‌ട്രേറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്‌തി പറഞ്ഞു. അഫ്‌ഗാനിസ്ഥാനില്‍ നിന്ന് യുപിയിൽ വന്ന് താമസിക്കുന്നവരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ മതപരമായ പീഡനം കാരണം പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വന്ന് താമസിക്കുന്നവര്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഖ്‌നൗ, ഹാപൂര്‍, രാംപൂര്‍, നോയിഡ, ഗൈസാബാദ് എന്നിവിടങ്ങളിലാണ് ഇവര്‍ കൂടുതലായുള്ളതെന്നും ഇവര്‍ക്ക് പൗരത്വം നല്‍കാൻ നടപടി ആരംഭിച്ചെന്നും അവാനിഷ് അവസ്‌തി പറഞ്ഞു.