കൊവിഡില്‍ നിന്നും രക്ഷ നേടാന്‍ ഏലസ്; ഉത്തര്‍പ്രദേശില്‍ സിദ്ധന്‍ അറസ്റ്റില്‍ - കൊവിഡ് 19 നിന്ന് രക്ഷനേടാന്‍ ഏലസ്; ഉത്തര്‍പ്രദേശില്‍ സിദ്ധന്‍ അറസ്റ്റില്‍
കൊവിഡ് 19 ഭേദമാക്കാന്‍ ഏലസിനാവുമെന്ന് അവകാശവാദമുന്നയിച്ച സിദ്ധനെ ലഖ്‌നൗവില്‍ പൊലീസ് അറസ്റ്റ് ചെയ്‌തു
ലഖ്‌നൗ: കൊവിഡ് ബാധിതരെ സുഖപ്പെടുത്താൻ തന്‍റെ ഏലസിനാകുമെന്ന് അവകാശവാദമുന്നയിച്ച സിദ്ധനെ ലഖ്‌നൗ പൊലീസ് അറസ്റ്റ് ചെയ്‌തു. ഉത്തര്‍പ്രദേശ് സ്വദേശിയായ അഹ്മദ് സിദ്ദിഖിയാണ് അറസ്റ്റിലായത്. വൈറസ് ഭേദമാക്കാന്‍ തന്‍റെ 11 രൂപ വിലയുള്ള ഏലസിനാവുമെന്ന് ഇയാള്‍ അവകാശവാദമുന്നയിച്ചിരുന്നു. "മാസ്‌കുകൾ വാങ്ങാൻ കഴിയാത്ത ആളുകൾക്ക് ഏലസ് വാങ്ങാം, ഒപ്പം അത് സൂക്ഷിക്കുന്നതിലൂടെ വൈറസിൽ നിന്ന് സംരക്ഷിക്കപ്പെടും" എന്നുള്ള ബോര്‍ഡും തൂക്കിയിരുന്നു. അറസ്റ്റ് ചെയ്‌ത സിദ്ധനെ പിന്നീട് താക്കീത് നല്‍കിയ ശേഷം പൊലീസ് വിട്ടയച്ചു.
TAGGED:
latest up