കേരളം

kerala

ETV Bharat / bharat

വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജനത്തിന് ചെലവായ തുക യുപി സര്‍ക്കാര്‍ നല്‍കും

വിമര്‍ശനത്തെ തുടര്‍ന്ന് തുക അനുവദിക്കുന്നത് തടഞ്ഞുവെച്ചിരുന്നു. പണം ഉടന്‍ നല്‍കുമെന്ന് യുപി ഇന്‍ഫര്‍മേഷന്‍ വകുപ്പ്

വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജനത്തിന് ചെലവായ തുക യുപി സര്‍ക്കാര്‍ നല്‍കും

By

Published : Jun 27, 2019, 10:11 AM IST

ലക്നൗ:മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിന് ചെലവായ രണ്ടര കോടി രൂപ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വഹിക്കുമെന്ന് അധികൃതര്‍. വിമര്‍ശനത്തെ തുടര്‍ന്ന് തുക അനുവദിക്കുന്നത് തടഞ്ഞുവെച്ചിരുന്നു.

വാജ്പേയി അഞ്ച് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ലക്നൗവിലായിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23ന് ചടങ്ങ് സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാറിന്‍റെ നിര്‍ദേശ പ്രകാരം ലക്നൗ ഡെവലപ്മെന്‍റ് അതോറിറ്റിയാണ് ചടങ്ങ് നടത്തിയതും പണം ചെലവാക്കിയതും. വേദി, ശബ്ദ വിന്യാസം, വെളിച്ചം, പന്തല്‍, ബാരിക്കേഡ് തുടങ്ങിയവയൊരുക്കാനാണ് 2,54,29,250 രൂപ ചെലവായത്. 2018 ഓഗസ്റ്റ് 16നാണ് വാജ്പേയി അന്തരിച്ചത്.

ABOUT THE AUTHOR

...view details