ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗവിമുക്തി നേടിയ 21കാരന്‍ പ്ലാസ്‌മ ദാനം ചെയ്‌തു. കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിലെ പ്ലാസ്‌മ ബാങ്കിലേക്കാണ് യാഷ് താക്കൂര്‍ എന്ന യുവാവ് പ്ലാസ്‌മ നല്‍കിയിരിക്കുന്നത്. കൊവിഡ് മൂലം ഗുരുതരാവസ്ഥയിലായ രോഗികളുടെ ചികില്‍സയ്‌ക്കാണ് പ്ലാസ്‌മ ഉപയോഗിക്കുന്നത്. ആശുപത്രിയില്‍ ഇതുവരെ ഏഴ് പേര്‍ പ്ലാസ്‌മ ദാനം ചെയ്‌തിട്ടുണ്ട്. ഒ പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പാണ് യാഷ് താക്കൂറിന്‍റേത്. കെജിഎംയു ആശുപത്രിയില്‍ ഇതുവരെ രണ്ട് സ്‌ത്രീകളടക്കം 17 കൊവിഡ് രോഗികളാണ് ചികില്‍സയിലുള്ളത്. എന്നാല്‍ ഇതുവരെ ആര്‍ക്കും പ്ലാസ്‌മ തെറാപ്പിയുടെ ആവശ്യം വന്നിട്ടില്ല.
ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗവിമുക്തി നേടിയ യുവാവ് പ്ലാസ്‌മ ദാനം ചെയ്‌തു
ഇരുപത്തൊന്നുകാരനായ യാഷ് താക്കൂറാണ് കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിലെ പ്ലാസ്‌മ ബാങ്കിലേക്ക് പ്ലാസ്‌മ നല്‍കാന്‍ തയ്യാറായത്. ആശുപത്രിയില്‍ ഇതുവരെ ഏഴ് പേര്‍ പ്ലാസ്‌മ ദാനം ചെയ്‌തിട്ടുണ്ട്
മറ്റ് ആശുപത്രികള്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് പ്ലാസ്‌മ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാണ്. ഏപ്രില്‍ 27ന് കൊവിഡ് ബാധിച്ച 58കാരനായ ഒരു ഡോക്‌ടര്‍ കെജിഎംയുവില്‍ പ്ലാസ്‌മ തെറാപ്പിക്ക് വിധേയനായിരുന്നു. എന്നാല്‍ മെയ് ഒമ്പതിനുണ്ടായ ഹൃദയാഘാതം മൂലം രോഗി മരിക്കുകയായിരുന്നു. കൊവിഡിനെതിരെ റെഗുലര്‍ ചികില്‍സയായി പ്ലാസ്‌മ തെറാപ്പിയെ പരിഗണിക്കുന്നതിനോട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് യോജിപ്പില്ല. കൃത്യമായ ശാസ്‌ത്രീയ തെളിവുകളുകള്‍ ലഭിക്കുന്നതു വരെ റിസര്‍ച്ചുകള്‍ക്കും ക്ലിനിക്കല്‍ ട്രയലുകളിലും മാത്രം ഉപയോഗിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം.