ന്യൂഡല്‍ഹി:ഉന്നാവൊ കേസില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് സുപ്രീംകോടതി.
1/8/201910.07 PM ഉന്നാവൊ കേസില്‍ പെൺകുട്ടിക്കുള്ള സഹായ ധനം കൈമാറി. 25 ലക്ഷം രൂപയുടെ ചെക്ക് പെൺകുട്ടിയുടെ അമ്മയ്ക്ക് നല്‍കി. സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് യുപി സർക്കാർ നടപടി
1/8/2019 05:12 PMപെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. വെന്‍റിലേറ്ററില്‍ നിന്ന് മാറ്റാനുള്ള ട്രയല്‍ നാളെ ആരംഭിക്കും.
അഭിഭാഷകനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റാനുള്ള ട്രയല്‍ ആരംഭിച്ചു.
1/8/2019 04:45 PM പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റുന്നതില്‍ അന്തിമ തീരുമാനം ആയില്ല. എയര്‍ലിഫ്റ്റിങ് ഇന്ന് ഉണ്ടായേക്കില്ല. പുതിയ നിര്‍ദേശങ്ങള്‍ കിട്ടിയിട്ടില്ലെന്ന് ട്രോമ കെയര്‍ മേധാവി. ലഖ്നൊവില്‍ തന്നെ വിദഗ്ധ ചികിത്സ തുടരാമെന്ന് സന്ദീപ് തിവാരി.
1/8/2019 03:15 PMഉന്നാവൊ പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ അന്വേഷണം. സിറ്റിങ് ജഡ്‌ജിയുടെ മേല്‍നോട്ടത്തില്‍ സെക്രട്ടറി ജനറല്‍ അന്വേഷിക്കും. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി അയച്ച കത്ത് ചീഫ് ജസ്റ്റിസിന് കിട്ടിയത് രണ്ടാഴ്ച വൈകി.
1/8/2019 02:32 PM പെണ്‍കുട്ടിയുടെ അഭിഭാഷകനും സുരക്ഷയൊരുക്കണം. പെണ്‍കുട്ടിക്കും കുടുംബത്തിനും സിആര്‍പിഎഫ് സുരക്ഷയൊരുക്കണം.
1/8/2019 02:31 PM ദുരൂഹ അപകടത്തെ കുറിച്ചുള്ള അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണം.
1/8/2019 02:29 PM കേസിന്‍റെ വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണം. എല്ലാ ദിവസവും വിചാരണ നടത്തണം.
1/8/2019 02:28 PM പെണ്‍കുട്ടിക്ക് 25 ലക്ഷം അടിയന്തര സഹായം നല്‍കണമെന്ന് സുപ്രീംകോടതി. സഹായം നാളേക്ക് മുമ്പ് നല്‍കണമെന്ന് യുപി സര്‍ക്കാരിനോട് സുപ്രീംകോടതി.
1/8/2019 02:23 PM പെണ്‍കുട്ടിക്ക് കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അമിക്കസ് ക്യൂറി.
1/8/2019 02:21 PM ഉന്നാവൊ പീഡനക്കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റാമെന്ന് സുപ്രീംകോടതി. അഞ്ച് കേസുകളാണ് മാറ്റുന്നത്.
1/8/2019 02:18 PMപെണ്‍കുട്ടിയുടെ അമ്മയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നു. അമ്മയും പീഡനത്തിനിരയായെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു.
1/8/2019 02:17 PM പെണ്‍കുട്ടിയെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് തടസമില്ലെന്ന് ആശുപത്രി അധികൃതര്‍. ആരോഗ്യനില തൃപ്തികരം. കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി.
1/8/2019 02:15 PMഉന്നാവൊ കേസുകൾ ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. പെൺകുട്ടിക്കും കുടുംബത്തിനും കേന്ദ്രസേനയുടെ സംരംക്ഷണം. വിചാരണ 45 ദിവസത്തിനകം പൂർത്തിയാക്കണം.
1/8/2019 02:06 PMഉന്നാവൊ പെണ്‍കുട്ടിയുടെ അമ്മയും കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സിബിഐ. സുപ്രീംകോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. ഇരുവരെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് സെന്‍ഗാറിന്‍റെ മകനെന്നും സിബിഐ.
1/8/2019 01:46 PM പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റാന്‍ തീരുമാനം. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നു.
1/8/2019 01:45 PMഉന്നാവൊ കേസില്‍ സുപ്രീംകോടതി ഉത്തരവ് രണ്ട് മണിക്ക്. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഉത്തരവ്.
1/8/2019 01:40 PMപീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റിയേക്കും. എയര്‍ ആംബുലന്‍സിലായിരിക്കും മാറ്റുക. തീരുമാനം ആശുപത്രി അധികൃതരെ അറിയിച്ചു. പെണ്‍കുട്ടി ഉപ്പോള്‍ ലഖനൊവിലെ ആശുപത്രിയിലാണ്.
1/8/2019 01:35 PMപെണ്‍കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് രണ്ട് മണിക്കകം അറിയിക്കണമെന്ന് കോടതി. ഇരയായ പെണ്‍കുട്ടിയുടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
1/8/2019 01:18 PM പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് ഡല്‍ഹിയില്‍ എത്തിക്കും. സിബിഐ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തി. ബന്ധുക്കളുടെ മൊഴിയെടുക്കുന്നു. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കുന്നത് ആലോചിക്കുമെന്ന് കോടതി.
1/8/2019 12:00 PMസിബിഐ സംഘം പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ആശുപത്രിയില്‍ എത്തി. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുക്കും.
1/8/2019 11:30 AMഉന്നാവൊ പീഡനക്കേസിന്‍റെയും അനുബന്ധ കേസുകളുടെയും വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റുന്നു. ഇരയുടെ കുടുംബമയച്ച കത്ത് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് ഇക്കാര്യം അറിയിച്ചത്.
1/8/2019 11.15 AMഉന്നാവൊ കേസ് പരിഗണിക്കുന്നതിനായി ഡല്‍ഹിയില്‍ പ്രത്യേക കോടതി സ്ഥാപിച്ചേക്കും. ഇരക്കും കുടുംബത്തിനും നേരെ വധശ്രമം ഉണ്ടായ സാഹചര്യത്തിലാണിത്. കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു.
1/8/2019 11.00 AMചീഫ് ജസ്റ്റിസിന് ഇരയുടെ കുടുംബമയച്ച കത്ത് സിബിഐക്ക് കൈമാറും. ഇതിനായി സിബിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ചീഫ് ജസ്റ്റിസ് കോടതിയില്‍ വിളിച്ചു വരുത്തി. കേസ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കേസിന്‍റെ വിശദാംശങ്ങള്‍ പുറത്ത് വിടരുതെന്നും നിര്‍ദേശം.
1/8/2019 09.00 AMഉന്നാവൊ പീഡനക്കേസിലെ പ്രതിയായ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പീഡനക്കേസിലെ ഇര സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്‍റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശിലെ സഹമന്ത്രിയുടെ മരുമകന്‍ അരുണ്‍ സിങാണ് ട്രക്കിന്‍റെ ഉടമ. അരുണ്‍സിങ് സമാജ് വാദി പാര്‍ട്ടിയുടെ നവാബ് ഗഞ്ച് ബ്ലോക്ക് അധ്യക്ഷനാണ്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് അരുണ്‍ സിങ്.