കേരളം

kerala

ETV Bharat / bharat

പൊള്ളലേറ്റ അവള്‍ സഹായത്തിനായി ഓടിയത് ഒരു കിലോമീറ്റര്‍

ഉന്നാവില്‍ ആക്രമിക്കപ്പെടുന്ന സമയത്ത് പെണ്‍കുട്ടി ഒറ്റക്കായിരുന്നു. തീ പൊള്ളലേറ്റ യുവതി ഒരു കിലോമീറ്റര്‍ ഓടുന്നതിനിടക്ക് പൊലീസിന്‍റെയും ആംബുലന്‍സിന്‍റെയും സഹായം തേടി

By

Published : Dec 5, 2019, 7:09 PM IST

Updated : Dec 6, 2019, 12:29 PM IST

Unnao rape survivor set afire  NCW seeks report  Yogi promises to bear medical expenses  പൊള്ളലേറ്റ അവള്‍ സഹായത്തിനായി ഓടിയത് ഒരു കിലോമീറ്റര്‍  ഉന്നാവോ കൂട്ടബലാത്സംഗം
പൊള്ളലേറ്റ അവള്‍ സഹായത്തിനായി ഓടിയത് ഒരു കിലോമീറ്റര്‍

ലക്‌നൗ:ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നിട്ട് അധിക സമയമായിട്ടില്ല. അതിലും ഞെട്ടിക്കുന്ന വാര്‍ത്തയാണ് അതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി സഹായം അഭ്യര്‍ഥിച്ച് ഒരു കിലോമീറ്റര്‍ ദൂരം ഓടിയതായാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ ചികിത്സക്കുള്ള എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വ്യക്തമാക്കി. കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരാതി നല്‍കിയ സമയം മുതല്‍ പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും യുപി ഡിജിപിക്ക് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാര്‍ച്ചിലാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ജാമ്യത്തിലിറങ്ങിയ പ്രതികളാണ് വീണ്ടും പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.

ബലാത്സംഗ കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വിജനമായ സ്ഥലത്ത് വച്ച് യുവതിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കേസിന്‍റെ വാദത്തിനായി റായ്‌ബറേലിയിലെ കോടതിയിലേക്ക് ഇറങ്ങിയതായിരുന്നു യുവതി. ആക്രമിക്കപ്പെടുന്ന സമയത്ത് പെണ്‍കുട്ടി ഒറ്റക്കായിരുന്നു. പൊള്ളലേറ്റ യുവതി ഒരു കിലോമീറ്റര്‍ ഓടുന്നതിനിടക്ക് പൊലീസിന്‍റെയും ആംബുലന്‍സിന്‍റെയും സഹായം തേടി. ഒടുവില്‍ ദൃക്‌സാക്ഷികളാണ് പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെത്തിച്ചത്. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Last Updated : Dec 6, 2019, 12:29 PM IST

ABOUT THE AUTHOR

...view details