കേരളം

kerala

ETV Bharat / bharat

യുപിയില്‍ ഭരണഘടനയെ സാക്ഷിയാക്കി വിവാഹം - ഉത്തര്‍പ്രദേശ്

വിവാഹം ലളിതവും, ആചാരങ്ങളില്‍ നിന്ന് വ്യത്യസ്‌തവുമാകണമെന്ന വരന്‍റെ ആഗ്രഹപ്രകാരമാണ് ഇത്തരം ഒരു കല്യാണം

constitution  Unique marriage in UP  Dr BR Ambdekar  ഭരണഘടനയെ സാക്ഷിയാക്കി വിവാഹം നടത്തി ഉത്തര്‍പ്രദേശില്‍ നിന്നും ദമ്പതികള്‍  ഉത്തര്‍പ്രദേശ്  കൊവിഡ് 19
ഭരണഘടനയെ സാക്ഷിയാക്കി വിവാഹം നടത്തി ഉത്തര്‍പ്രദേശില്‍ നിന്നും ദമ്പതികള്‍ഭരണഘടനയെ സാക്ഷിയാക്കി വിവാഹം നടത്തി ഉത്തര്‍പ്രദേശില്‍ നിന്നും ദമ്പതികള്‍

By

Published : Jun 1, 2020, 4:08 PM IST

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കിടെ ഭരണഘടനയെ സാക്ഷിയാക്കി വിവാഹം കഴിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദമ്പതികള്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ രാംബാബുവും വധു സരിതയുമാണ് വേറിട്ട രീതിയില്‍ കല്യാണം നടത്താന്‍ തീരുമാനിച്ചത്. ഇതിനായി അവര്‍ തെരഞ്ഞെടുത്തതാവട്ടെ ഭരണഘടനയും ബിആര്‍ അംബേദ്‌കറുടെ ചിത്രവും. വിവാഹം ലളിതവും, ആചാരങ്ങളില്‍ നിന്ന് വ്യത്യസ്‌തവുമാകണമെന്ന വരന്‍റെ ആഗ്രഹപ്രകാരമാണ് വരന്‍റെ അച്ഛന്‍റെ നിര്‍ദേശാനുസരണം ഭരണഘടനയുടെ സാന്നിധ്യത്തില്‍ കല്യാണം നടത്താന്‍ തീരുമാനിക്കുന്നത്. എന്തായാലും വേറിട്ട ഈ കല്യാണം ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.

ABOUT THE AUTHOR

...view details