ന്യൂഡല്‍ഹി: കേന്ദ്ര പെട്രോളിയം- പ്രകൃതിവാതകം- സ്റ്റീല്‍ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് വിവരം പുറത്ത് വിട്ടത്. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ധർമേന്ദ്ര പ്രധാന്‍റെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് കൊവിഡ് - union petroleum minister covid
ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് വിവരം പുറത്ത് വിട്ടത്. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് കൊവിഡ്
കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് ധർമേന്ദ്ര പ്രധാൻ. ഞായറാഴ്ച കേന്ദ്രമന്ത്രി അമിത് ഷായ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Last Updated : Aug 4, 2020, 8:48 PM IST