കേരളം

kerala

ETV Bharat / bharat

ഫ്രാങ്കോ മുളക്കന്‍റെ വിശ്വസ്തന്‍റെ പക്കല്‍ നിന്ന് 10 കോടി രൂപ കണ്ടെത്തി - ഫ്രാങ്കോ

ഇന്നലെ രാത്രി ജലന്ദറിലെ വസതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ പണം കണ്ടെത്തിയത്. പണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആദായ നികുതി വകുപ്പ്

ഫാദര്‍ ആന്‍റണി മാടശ്ശേരി

By

Published : Mar 30, 2019, 11:42 AM IST

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ സാഹായി ഫാദര്‍ ആന്‍റണി മാടശ്ശേരിയുടെ പക്കല്‍ നിന്ന് കണക്കില്‍പ്പെടാത്ത പത്ത് കോടിയോളം രൂപ പിടിച്ചെടുത്തു. പഞ്ചാബ് പൊലീസിന്‍റെ സഹോയത്തോടെ എന്‍ഫോഴ്സ്മെന്‍റ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. തുടര്‍ന്ന് ഇയാളെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലെടുത്തു.ജലന്ധറിലെ പ്രതാപ് പുരയിലെ വസതിയിൽ നിന്നാണ് ആന്‍റണിയെ കസ്റ്റഡിയിലെടുക്കുന്നത്. ഇന്ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഭവത്തെക്കുറിച്ച് കുടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിടുമെന്ന് എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചിട്ടുണ്ട്. ആന്‍റണിക്ക് പുറമെ മറ്റ് മൂന്ന് പേരെയും ഇവിടെ നിന്ന് എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫ്രാങ്കോ മുളക്കിലിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതി ഒതുക്കിതീർക്കാൻ ഇടപെട്ടുവെന്ന ആരോപണം നേരിട്ട വൈദികരിലൊരാളാണ് ആന്‍റണി. സംഭവത്തില്‍ പ്രതികരിക്കാന്‍ ജലന്ദര്‍ രൂപത തയ്യാറായില്ല.

ABOUT THE AUTHOR

...view details