പുൽവാമ ആക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി പ്രമേയം പാസാക്കി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും ശിക്ഷിക്കാനും ശക്തമായ നടപടികൾ വേണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്
പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ - പുൽവാമ്മ
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദിന്‍റെ പേരും പ്രമേയത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയും പ്രമേയത്തെ അനുകൂലിച്ചു.
ഇന്നലെ രാത്രി ചേർന്ന യോഗത്തിലാണ് 15 അംഗ രക്ഷാ സമിതി പ്രമേയം പാസാക്കിയത്. ആക്രമണം നടത്തിയവരെ മാത്രമല്ല, ആസൂത്രണം നടത്തിയവരെയും സാമ്പത്തിക സഹായം നൽകിയവരെയും കണ്ടെത്തണമെന്നും ഇതിനായുളള ഇന്ത്യൻ ശ്രമങ്ങളോട് മറ്റ് അംഗ രാജ്യങ്ങൾ സഹകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
ആക്രമണത്തിന്‍റെഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദിന്‍റെപേരും പ്രമേയത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയും പ്രമേയത്തെ അനുകൂലിച്ചു. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഫ്രാൻസാണ് ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.