ഉത്തരാഖണ്ഡില്‍ 46 പേര്‍ക്ക് കൂടി കൊവിഡ് 19 - കൊവിഡ് 19
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1199 ആയി.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 46 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1199 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും മുംബൈ, ഡല്‍ഹി, ഗുര്‍ഗോണ്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ അല്‍മോറയില്‍ നിന്ന് അഞ്ച് പേരും ചമോലിയില്‍ നിന്ന് രണ്ട് പേരും ചമ്പവട്ടില്‍ നിന്ന് രണ്ട് പേരും ഡെറാഡൂണില്‍ നിന്ന് 15 പേരും ഹരിദ്വാര്‍, പൂരി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേരും രുദ്രപ്രയാഗില്‍ നിന്ന് 14 പേരും ഉള്‍പ്പെടുന്നു. ഇതുവരെ 309 പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. 11പേര്‍ കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചു.