ഭോപ്പാൽ:വിവാഹമോചനങ്ങൾ പുതുമയുള്ള കാര്യമല്ല, എന്നാൽ ദിനം പ്രതി വർദ്ധിക്കുന്ന വിവാഹ മോചനങ്ങളുടെ 'വേർപ്പിരിയൽ കാരണങ്ങൾ'ക്ക് വ്യത്യസ്തത പിന്തുടരാൻ സാധിക്കുന്നുണ്ട്. പബ്ജി കളിക്കുന്നതിനും കുളിക്കാത്തതിനും എല്ലാം വിവാഹമോചനത്തിന് അപേക്ഷ സമർപ്പിക്കുമ്പോൾ ഇതേ ഗണത്തിൽ ഉൾപ്പെടുത്താവുന്ന സംഭവമാണ് ഇപ്പോൾ മദ്ധ്യപ്രദേശിൽ സംഭവിച്ചിരിക്കുന്നത്. ഭോപ്പാലിൽ രണ്ട് യുവതികൾക്ക് ഹെയർസ്റ്റൈലാണ് വിവാഹജീവിതത്തിൽ വില്ലനായി തീർന്നത്. വിചിത്രമായ വിവാഹമോചന കേസുകളിൽ ഇതും കൂടി.
ഭർത്താക്കന്മാരുടെ ഹെയർസ്റ്റൈൽ ഇഷ്ടപ്പെടാത്തതിനാൽ ഭോപ്പാലിലെ രണ്ട് യുവതികളും വിവാഹമോചനത്തിന് തയ്യാറായി കഴിഞ്ഞു. തന്‍റെ ഭർത്താവിന്‍റെ പോണിടൈൽ ഹെയർസ്റ്റൈലുമായി ബന്ധപ്പെട്ട തർക്കങ്ങൾ വിവാഹമോചനത്തിലാണ് എത്തിച്ചേർന്നത്.
വിവാഹമോചനം വേണമോ; വിചിത്ര കാരണങ്ങൾ ഇവിടെയുണ്ട്
ഹെയര്‍ സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനാൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവതികള്‍!
ബ്രാഹ്മണ കുടുംബത്തിലെ അംഗമായ യുവാവ് മാതാപിതാക്കളുടെ മരണശേഷം ആചാരങ്ങളുടെ ഭാഗമായി മുടി നീട്ടി വളര്‍ത്തി "പോണി" കെട്ടാന്‍ ആരംഭിച്ചു. ഇതിഷ്ടപ്പെടാത്ത യുവതി പല തവണ എതിർപ്പ് അറിയിച്ചിരുന്നെങ്കിലും യുവാവ് മാതാപിതാക്കളോടുള്ള കടമ നിര്‍വഹിക്കാനായി അത് എതിര്‍ത്തു. നിരവധി തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഭാര്യ വേണോ മുടി വേണോ എന്ന് തെരഞ്ഞെടുക്കേണ്ട ഘട്ടത്തില്‍ യുവാവ് മുടി തെരഞ്ഞെടുക്കുകയായിരുന്നു. എംബിഎ ബിരുദധാരിയായ യുവതി ഭര്‍ത്താവിന്‍റെ പോണി കാരണം ആറ് മാസമായി പിരിഞ്ഞു കഴിയുകയാണ്.
സമാന രീതിയിലുള്ള ഒരു തര്‍ക്കമാണ് കതര ഹില്‍സിലെ ദമ്പതികള്‍ക്കിടയിലും നടന്നത്. ബാങ്കിലെ പിഒ ഓഫീസറായ ഭര്‍ത്താവിന്‍റെ മീശയായിരുന്നു യുവതിയുടെ പ്രശ്നം.
മീശയുള്ള ഭര്‍ത്താവിനെ കാണാന്‍ കൊള്ളില്ലെന്ന ധാരണയില്‍ ഒരുമിച്ച് ഫോട്ടോ പോലും ഇരുവരും എടുത്തിട്ടില്ല. വിവാഹമോചനത്തിനുള്ള തയ്യാറെടുപ്പിലാണ് സ്വകാര്യ കമ്പനിയിലെ എച്ച്.ആർ. ജീവനക്കാരിയായ യുവതി. രണ്ടു വിവാഹമോചനകേസുകളും നിലവിലിപ്പോള്‍ കൗണ്‍സിലര്‍മാരുടെ കീഴിലാണ്.