കേരളം

kerala

ETV Bharat / bharat

ചാരപ്രവൃത്തി: ഡല്‍ഹി പാക് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍ - ഡല്‍ഹി പാക് എംബസി

24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ഇരുവര്‍ക്കും വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി.

Two visa assistants of Pakistan High Commission caught red-handed involved in espionage in New Delhi.  ഡല്‍ഹി പാക് എംബസി  ചാരവൃത്തി
ഡല്‍ഹി പാക് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ ചാരവൃത്തിക്ക് പിടിയില്‍

By

Published : May 31, 2020, 10:31 PM IST

Updated : May 31, 2020, 10:49 PM IST

ന്യൂഡല്‍ഹി: ചാരപ്രവൃത്തി നടത്തിയതിന്ഡല്‍ഹി പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരെ പിടികൂടി. വിസാ അസിസ്റ്റന്‍റുമാരായി ജോലി ചെയ്തിരുന്നവരാണ് പിടിയിലായത്. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ഇരുവര്‍ക്കും വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഇരുവര്‍ക്കും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തും. വിഷയത്തില്‍ പാക് ഹൈക്കമ്മീഷനെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും, ഇന്ത്യ നല്‍കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാകിസ്ഥാന്‍ ഹൈക്കമ്മീഷനെ അറിയിച്ചു.

Last Updated : May 31, 2020, 10:49 PM IST

ABOUT THE AUTHOR

...view details