കേരളം

kerala

ETV Bharat / bharat

രാജസ്ഥാനില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

അപകടത്തില്‍ ട്രക്കുകള്‍ക്ക് തീപിടിക്കുകയും ഡ്രൈവര്‍മാര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു

By

Published : Jun 27, 2020, 1:42 PM IST

Bikaner  Rajasthan  Road accident  Gajner police station  Truck drivers killed in accident  Gajner police station  രാജസ്ഥാനില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം  രാജസ്ഥാന്‍  ജയ്‌പൂര്‍
രാജസ്ഥാനില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

ജയ്‌പൂര്‍: രാജസ്ഥാനില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ ട്രക്കുകള്‍ക്ക് തീപിടിക്കുകയും രണ്ട് ട്രക്കുകളുടെയും ഡ്രൈവര്‍മാര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ ബിക്കാനെര്‍ നഗരത്തിലാണ് അപകടം ഉണ്ടായത്. കോലയാത്തിനും ഗോല്‍റിക്കുമിടയിലുള്ള ദേശീയപാതയിലാണ് അപകടമുണ്ടായത്. ഡീസല്‍ ടാങ്ക് പൊട്ടിയാണ് ട്രക്കിന് തീപിടിച്ചത്. പൊള്ളലേറ്റ ഡ്രൈവര്‍മാര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. ട്രക്കുകളിലൊന്ന് ചരല്‍ നിറച്ച് കോലയാത്തിലേക്ക് പോവുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തി. പ്രാഥമിക അന്വേഷണത്തില്‍ അമിത വേഗമായിരുന്നു അപകടകാരണമെന്ന് പൊലീസ് അറിയിച്ചു. കേസില്‍ അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details