അമൃത്‌സര്‍: പഞ്ചാബില്‍ കൊവിഡ് 19 സംശയിച്ച് ആശുപത്രി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഏപ്രിൽ മൂന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ട് പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്. ഒരാൾ ആശുപത്രി വിട്ടു. രണ്ടാമത്തെയാളുടെ സാമ്പിൾ ഒന്നുകൂടി പരിശോധനക്ക് അയക്കുമെന്ന് സംസ്ഥാന സ്‌പെഷ്യൽ ചീഫ് സെക്രട്ടറി കെ.ബി.എസ് സിദ്ദു അറിയിച്ചു.
പഞ്ചാബില്‍ രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
ഏപ്രിൽ മൂന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ട് തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ കൊവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്.
പഞ്ചാബില്‍ രണ്ട് തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
പഞ്ചാബില്‍ 245 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. 39 പേര്‍ക്ക് രോഗം ഭേദമാവുകയും 16 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. 640 മരണങ്ങൾ ഉൾപ്പെടെ 19,984 കേസുകളാണ് ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.