ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയിൽ മോഷണം. 50 കോടി വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷ്‌ടിക്കപ്പെട്ടതായാണ് പരാതി. ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ പുറകുവശത്തെ ഭിത്തിയിൽ വലിയ ദ്വാരമുണ്ടാക്കിയാണ് കവർച്ച നടത്തിയത്. ദ്വാരത്തിലൂടെ രണ്ട് പേർ ജ്വല്ലറിക്കകത്തേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയില്‍ കവർച്ച: 50 കോടിയുടെ ആഭരണങ്ങൾ കവർന്നു - തിരുച്ചിറപ്പള്ളി
ജ്വല്ലറിയുടെ പുറകുവശത്തെ ഭിത്തിയിൽ വലിയ ദ്വാരമുണ്ടാക്കിയാണ് കവർച്ച നടത്തിയത്. ദ്വാരത്തിലൂടെ രണ്ട് പേർ ജ്വല്ലറിക്കകത്തേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറി കവർച്ച: 50 കോടിയുടെ ആഭരണങ്ങൾ മോഷ്‌ടിച്ചതായി പരാതി
തിരുച്ചിറപ്പള്ളി മുനിസിപ്പൽ പൊലീസ് കമ്മീഷണർ അമൽരാജ്, ഡെപ്യൂട്ടി മുനിസിപ്പൽ പൊലീസ് കമ്മീഷണർ മൈലവങ്കനം എന്നിവരാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. ജനുവരിയിൽ തിരുച്ചിറപ്പള്ളിയിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന മോഷണത്തിൽ മൂന്ന് ലോക്കറുകളിൽ നിന്നായി 19 ലക്ഷം രൂപയും വിലപിടിപ്പുള്ള രേഖകളും നഷ്‌ടപ്പെട്ടിരുന്നു.
Last Updated : Oct 2, 2019, 5:40 PM IST