കേരളം

kerala

ETV Bharat / bharat

ആശുപത്രിയിലെ തീപിടിത്തം; പൊള്ളലേറ്റ രണ്ടു മാസം പ്രായമായ കുഞ്ഞ് മരിച്ചു

നവംബര്‍ ആറിന് കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ അപകടത്തില്‍ പൊള്ളലേറ്റ രണ്ടു മാസം പ്രായമായ കുഞ്ഞ് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

ആശുപത്രിയിലെ തീപിടുത്തത്തില്‍ പൊള്ളലേറ്റ രണ്ടു മാസം പ്രായമായ കുഞ്ഞ് മരിച്ചു

By

Published : Nov 22, 2019, 3:31 PM IST

മുംബൈ: പൊള്ളലേറ്റ്‌ മുന്‍സിപ്പല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന രണ്ടു മാസം പ്രായമായ കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നവംബര്‍ ആറിന് കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ (കെഇഎം) ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ പ്രിന്‍സ് രാജ്ഭറിന് ഗുരുതരമായി പൊള്ളലേറ്റു. തുടര്‍ന്ന് ഇടതു കൈ മുറിച്ചു മാറ്റിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെച്ചപ്പെട്ട ചികിത്സക്കായാണ് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും കുഞ്ഞിനെ മുംബൈയിലെത്തിച്ചത്.

നവംബര്‍ 13 ന് രാജ്ഭറിന്‍റെ പിതാവ് പന്നിലാല്‍ രാജ്ഭര്‍ ഭോയിവാഡ പൊലീസ് സ്റ്റേഷനില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 338 പ്രകാരം അധികൃതര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ മാതാ പിതാക്കള്‍ക്ക് 5 ലക്ഷം രൂപ നഷ്ട പരിഹാരം ബിഎംസി വാഗദാനം ചെയ്തിരുന്നു. എന്നാല്‍ കുട്ടിയുടെ മാതാ പിതാക്കള്‍ ഇത് നിരസിച്ചു. പിന്നീട് പൗര സമിതി ഇടപെട്ട് 10 ലക്ഷമാക്കി ഉയര്‍ത്തി.

For All Latest Updates

ABOUT THE AUTHOR

...view details