കേരളം

kerala

ETV Bharat / bharat

കുപ്വാരയില്‍ രണ്ട് ഭീകരരെ വധിച്ചു, പഞ്ചാബില്‍ പാക് ചാരന്‍ പിടിയില്‍ - കശ്മീര്‍

അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ഉറി സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്പ്പ്. പാക് ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.

ഭീകരര്‍ കൊല്ലപ്പെട്ടു

By

Published : Mar 1, 2019, 12:16 PM IST

പഞ്ചാബിലെ ഫിറോസ്പൂരില്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമാണ് പാക് ചാരന്‍ പിടിയിലായത്. മോറാദാബാദ് സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് പാകിസ്ഥാന്‍ സിം കാര്‍ഡ് ബിഎസ്എഫ് പിടിച്ചെടുത്തു. ബിഎസ്എഫ് പോസ്റ്റുകളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് ഇയാള്‍ പിടിയിലായത്. സംശയാസ്പദമായ ആറ് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇയാള്‍ അംഗമാണെന്നും ബിഎസ്എഫ് വ്യക്തമാക്കി.

അതേസമയം കശ്മീരിലെ കുപ്‍വാരയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടൽ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അവസാനിച്ചത്. മൂന്ന് ഭീകര‌ർ പ്രദേശത്തുണ്ടെന്നായിരുന്നു സൈന്യത്തിന്‍റെ നി​ഗമനം. സ്ഥലത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്. ഭീകര സംഘത്തിലുണ്ടായിരുന്ന മൂന്നാമനെ തേടിയാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്. കുപ്വാരയിലെ ബാബാഗുണ്ട് ഗ്രാമത്തിലാണ് ആക്രണം നടന്നത്. അതേസമയം ഉറി സെക്ടറിലെ ഗൗലാന്‍, ചൗക്കസ്, കിക്കര്‍, കതി എന്നീ പോസ്റ്റുകളില്‍ പാകിസ്ഥാന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നലെ രാത്രിയോടെയാണ് പാകിസ്ഥാന്‍ ഇവിടെ വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചത്. വെടിവപ്പില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു.

ABOUT THE AUTHOR

...view details