കേരളം

kerala

ETV Bharat / bharat

മാൻ വേട്ട: രണ്ടുപേര്‍ പിടിയില്‍ - tamil nadu latest news

പേരാംബാലൂര്‍ ജില്ലയിലെ അണ്ണാമംഗലം, വേൻബാവൂര്‍സ വടകരൈ, മുറുക്കാൻപട്ടി, കലരാംപട്ടി , സീതാലി പ്രദേശങ്ങളിലാണ് കാട്ടുമൃഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ഇവിടെയാണ് മൃഗവേട്ട നടക്കുന്നത്.

മാൻ വേട്ട

By

Published : Oct 19, 2019, 7:13 PM IST

ചെന്നൈ: തമിഴ്‌നാട്ടിലെ രാജൻകുടി വനമേഖലയില്‍ മാൻ വേട്ട നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുതുനാടുവാലൂര്‍ ഗ്രാമത്തിലെ ബാലമുരുകൻ, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. വനമേഖലയില്‍ വ്യാപകമായി മാൻ വേട്ട നടക്കുന്നുണ്ടെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സംഭവത്തില്‍ ഇനിയും കൂടുതല്‍ പ്രതികള്‍ പിടിയാലാകാനുണ്ട്. മഹേന്ദ്രൻ, മതി, മണികണ്ഠൻ, തൂട്രു എന്നിവര്‍ ഒളിവിലാണ്.

ABOUT THE AUTHOR

...view details