കേരളം

kerala

ETV Bharat / bharat

കർണാടകയിൽ ബസ് ബൈക്കിലിടിച്ച് രണ്ട് മരണം

ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്

By

Published : Dec 17, 2019, 11:36 AM IST

bus collided with bike two died in Karnataka Karnataka road accident road accident killed two ബസ് ബൈക്കിലിടിച്ച് കർണാടകയിൽ രണ്ട് മരണം അപകടം റോഡപകടം ബൈക്ക് അപകടം
ബസ് ബൈക്കിലിടിച്ച് കർണാടകയിൽ രണ്ട് മരണം

ബെംഗളുരു: കർണാടകയിലെ ദാവൻഗരെ ജില്ലയിൽ ബസ് ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. ബസവരാജപ്പ, കെഎം സ്വാമി എന്നിവരാണ് തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. ഹരപനഹള്ളിയിൽ നിന്ന് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ബസവരാജപ്പ സംഭവ സ്ഥലത്തും കെഎം സ്വാമി ആശുപത്രിയിലുമാണ് മരിച്ചത്. അപകടം നടന്ന ഉടൻ രക്ഷപ്പെട്ട ഡ്രൈവർക്കായി തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

ABOUT THE AUTHOR

...view details