കേരളം

kerala

ETV Bharat / bharat

മുർഷിദാബാദിൽ ബോംബ് സ്ഫോടനം, രണ്ടുപേർ മരിച്ചു - Murshidabad news

പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ്

Bomb
Bomb

By

Published : Jul 4, 2020, 3:47 PM IST

കൊൽക്കത്ത: മുർഷിദാബാദ് ജില്ലയിലെ ഒരു വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം. രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റുവെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സൂതി ടൗണിനോട് ചേര്‍ന്നുള്ള വീടിന്റെ മച്ചിൽ ഇരുന്ന് അനധികൃതമായി ബോംബ് നിർമിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ സ്ഫോടനം ഉണ്ടാവുകയായിരുന്നു. വീട് പൂർണമായും തകര്‍ന്നു. വീട്ടുടമസ്ഥന്‍ സംഭവം നടന്ന ഉടന്‍ ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ABOUT THE AUTHOR

...view details