ന്യൂഡൽഹി: ജയിലില്‍ നിന്ന് പരോളിലിറങ്ങിയതിന്‍റെ ആഘോഷത്തിനിടെ ഡൽഹിയിൽ രണ്ട് പേരെ വെടിവെച്ചു കൊന്നു. ബുധനാഴ്ച വൈകുന്നേരം മെഹ്‌റൗലിയിലാണ് സംഭവം. ഗീത കോളനി സ്വദേശികളായ അബ്ദുൽ അലി, സഞ്‌ജയ് എന്നിവരാണ് മരിച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇവരിൽ ഒരാളുടെ പരോൾ പാർട്ടി ആഘോഷിക്കാനായി ആറംഗ സംഘം മെഹ്‌റൗലിയിലെ വനമേഖലയിൽ ഒത്തുകൂടിയിരുന്നു. തുടർന്ന് ഇവരെ വെടിവെച്ച ശേഷം ബാക്കി നാല് പേർ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. അബ്ദുൽ അലി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ് കിടന്ന സഞ്‌ജയെ കണ്ട പ്രദേശവാസിയാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പരോളിലിറങ്ങി ആഘോഷം: ഡൽഹിയിൽ രണ്ട് പേരെ വെടിവെച്ചു കൊന്നു
ബുധനാഴ്ച വൈകുന്നേരം മെഹ്‌റൗലിയിലാണ് സംഭവം. ഗീത കോളനി സ്വദേശികളായ അബ്ദുൽ അലി, സഞ്‌ജയ് എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടുപേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഡൽഹിയിൽ പരോൾ പാർട്ടി ആഘോഷത്തിനിടെ രണ്ട് പേരെ വെടിവെച്ചു കൊന്നു
സംഭവത്തില്‍ ഭജൻപുരയിലെ യമുന വിഹാർ സ്വദേശിയായ വിപിൻ ബല്യൻ, ഖജുരി ഖാസ് സ്വദേശി സതീന്ദര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേർക്കായുള്ള അന്വേഷണം നടക്കുകയാണ്. മരിച്ച രണ്ടുപേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറഞ്ഞു. സഞ്‌ജയ്‌ക്കെതിരെ ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Last Updated : Jul 17, 2020, 8:52 AM IST