നോയിഡ:ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഗൗതം ബുദ്ധ നഗര്‍ ആരോഗ്യ വകുപ്പ് അധികൃതരാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗികളില്‍ ഒരാള്‍ അടുത്തിടെ ഫ്രാന്‍സില്‍ നിന്നെത്തിയവരാണ്. രണ്ട് പേരെയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - Two in Noida test positive for coronavirus
രണ്ട് പേരെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
രാജ്യത്ത് ഇതുവരെ 126 പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 22 പേര്‍ വിദേശീയരും രണ്ട് പേര്‍ സ്വദേശികളുമാണ്. മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി മൂന്ന് പേര്‍ മരിച്ചു.
ഡല്‍ഹിയില്‍ ഇതുവരെ ഏഴ് പോസിറ്റീവ് കേസുകളും ഉത്തർപ്രദേശിൽ ഒരു വിദേശി ഉൾപ്പെടെ 13 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.