ഇറ്റാനഗർ:അരുണാചൽ പ്രദേശിൽ 221 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,692 ആയതതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 98 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ക്യാപിറ്റൽ കോംപ്ലക്‌സ് മേഖലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
അരുണാചൽ പ്രദേശിലെ കൊവിഡ് ബാധിതരുടെ എണ്ണം 6,692 ആയി
മുപ്പത് ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ) ഉദ്യോഗസ്ഥർ, നാല് സിആർപിഎഫ് ജവാൻമാർ, മൂന്ന് പൊലീസുകാർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവരും പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു
മുപ്പത് ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ) ഉദ്യോഗസ്ഥർ, നാല് സിആർപിഎഫ് ജവാൻമാർ, മൂന്ന് പൊലീസുകാർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവരും പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇറ്റാനഗറിനടുത്തുള്ള സെൻട്രൽ ജയിലിലെ നാല് തടവുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
129 പേരെയാണ് ബുധനാഴ്ച ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. 71.53 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്. അരുണാചൽ പ്രദേശിൽ ആകെ 1,892 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. 4,787 പേർ ഇതുവരെ കൊവിഡ് മുക്തരായി. 13 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.