കേരളം

kerala

ETV Bharat / bharat

ഹോട്ടൽ ജീവനക്കാര്‍ വാട്ടർ ടാങ്കിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ - hotel murder

ഹരീഷ്‌ ഷെട്ടി, പണ്ഡിറ്റ് എന്നിവരുടെ മൃതദേഹമാണ് വ്യാഴാഴ്‌ച രാത്രി ഹോട്ടലിലെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തിയത്.

mumbai murder  thane mumbai  വാട്ടർ ടാങ്ക്  dead inside water tank  ഹോട്ടൽ കൊലപാതകം  hotel murder  മുംബൈ
ഹോട്ടൽ ജീവനക്കാരുടെ മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ നിന്ന് കണ്ടെത്തി

By

Published : Jun 5, 2020, 12:17 PM IST

മുംബൈ:വാട്ടർ ടാങ്കിൽ നിന്ന് ഹോട്ടൽ ജീവനക്കാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലാണ് സംഭവം. മാനേജരായ ഹരീഷ്‌ ഷെട്ടി(42), വെയ്‌റ്ററായ പണ്ഡിറ്റ് (58) എന്നിവരുടെ മൃതദേഹമാണ് വ്യാഴാഴ്‌ച രാത്രി ഹോട്ടലിലെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തിയത്. ഹോട്ടൽ ഉടമയുടെ പരാതിയെ തുടർന്നുള്ള തെരച്ചിലിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും ഹോട്ടലിലാണ് താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അജ്ഞാത കോളിൽ ഇരുവരെയും കൊലപ്പെടുത്തിയെന്നും, പിന്നീട് ജീവനക്കാരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ഉടമയുടെ പരാതിയിൽ പറയുന്നു. മൃതദേഹങ്ങളിൽ പരിക്കുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിനയച്ചതായും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details