ബെംഗളൂരു: സാന്‍റൽവുഡ് മയക്കുമരുന്ന് കേസ്, ഡിജെ ഹള്ളി കലാപകേസ് എന്നിവയിൽ ഉൾപ്പെട്ട പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്‌ജിക്ക് ബോംബ് ഭീഷണിയുയർത്തിയ രണ്ടുപേർ പിടിയിൽ.
ബെംഗളൂരു ജഡ്ജിക്ക് ബോംബ് ഭീഷണി; രണ്ടുപേർ പിടിയിൽ
ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദ സംഘടനയിൽ ഉൾപ്പെട്ട വ്യക്തിയുടെ പേരിലാണ് കേസിൽ വാദം കേൾക്കുന്ന ബെംഗളൂരുവിലെ എൻഡിപിഎസ് ജഡ്‌ജിക്ക് കത്ത് വന്നത്.
സംശയാസ്‌പദമായ വസ്തുക്കളും ഭീഷണി കത്തും അടങ്ങിയ കുറിപ്പ് ബെംഗളൂരുവിലെ സിസിഎച്ച് കോടതിയുടെ പരിസരത്ത് നിന്ന് കണ്ടെത്തിയിരുന്നു. ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദ സംഘടനയിൽ ഉൾപ്പെട്ട വ്യക്തിയുടെ പേരിലാണ് കേസിൽ വാദം കേൾക്കുന്ന ബെംഗളൂരുവിലെ എൻഡിപിഎസ് ജഡ്‌ജിക്ക് കത്ത് വന്നത്.
കേസിലെ പ്രതികളായ രാഗിണി ദ്വിവേദി, സഞ്ജന ഗാൽറാനി എന്നിവർക്ക് ജാമ്യം നൽകിയില്ലെങ്കിൽ ജഡ്‌ജിക്കെതിരെ മറ്റ് നടപടികൾ സ്വീകരിക്കുമെന്നായിരുന്നു ഭീഷണി. രാഗിണി, സഞ്ജന ഗാൽറാണി എന്നിവരെയും ഡിജെ ഹള്ളി കലാപക്കേസിലെ പ്രതികളെയും പൊലീസ് മോചിപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ബെംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.