ലക്‌നൗ : ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അമ്മാവൻമാർ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബന്ദ, ചിത്രകൂട്ട് എന്നീ സ്ഥലത്താണ് സംഭവം. ബന്ദയിൽ ഒൻപത് വയസുകാരിയെയും ചിത്രകൂട്ടിൽ 10 വയസുകാരിയെയുമാണ് അമ്മാവൻമാർ ബലാത്സംഗം ചെയ്തത്.
ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അമ്മാവൻമാർ ബലാത്സംഗം ചെയ്തു - 10 വയസുകാരി
ഉത്തർപ്രദേശിലെ ബന്ദ, ചിത്രകൂട്ട് എന്നീ സ്ഥലത്താണ് സംഭവം. ബന്ദയിൽ ഒൻപത് വയസുകാരിയെയും ചിത്രകൂട്ടിൽ 10 വയസുകാരിയെയുമാണ് അമ്മാവൻമാർ ബലാത്സംഗം ചെയ്തത്.
ബന്ദയിൽ ഒൻപത് വയസുകാരിയെ വീട്ടിൽ നിന്ന് അമ്മാവൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കുട്ടിയെ കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ടിന്ദ്വാരി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാം ദിനേശ് തിവാരി പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചന്ദു എന്നയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം ചിത്രകൂട്ടിൽ വിവാഹ ചടങ്ങിനായി പോയ 10 വയസുകാരിയെ അമ്മാവൻ ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗോരേലാൽ എന്നയാൾക്കെതിരെ ഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധക്ക് വിധേയമാക്കി.