കേരളം

kerala

ETV Bharat / bharat

ഒഡിഷയിലെ റിസർവ് വനമേഖലയിൽ കാട്ടാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി - കാട്ടാനകളുടെ മൃതദേഹങ്ങൾ

വനത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കാട്ടാനകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ആനയുടെ കൊമ്പുകൾ കാണാനില്ലെന്നും അന്വേഷണം ആരംഭിച്ചതായും വനം വകുപ്പ് അറിയിച്ചു

Odisha Keonjhar elephant found dead reserve forest ഒഡീഷയിലെ കിയോഞ്ചഹറിലെ റിസർവ് വനമേഖല കാട്ടാനകളെ ചരിഞ്ഞ നിലയിൽ കാട്ടാനകളുടെ മൃതദേഹങ്ങൾ ഭുവനേശ്വർ
ഒഡീഷയിലെ കിയോഞ്ചഹറിലെ റിസർവ് വനമേഖലയിൽ കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

By

Published : Jun 15, 2020, 1:25 PM IST

ഭുവനേശ്വർ: ഒഡിഷയിലെ കിയോഞ്ചഹറിലെ റിസർവ് വനമേഖലയിൽ രണ്ട് കാട്ടാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. കാട്ടാനകളെ വേട്ടക്കാർ കൊന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. വനത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കാട്ടാനകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ആനയുടെ കൊമ്പുകൾ കാണാനില്ലെന്നും അന്വേഷണം ആരംഭിച്ചതായും വനം വകുപ്പ് അറിയിച്ചു. പിടിയാനക്ക് ഏകദേശം 20 വയസും കൊമ്പനാനക്ക് 22 വയസും പ്രായമുണ്ട്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട് എന്നും അധികൃതർ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.

ABOUT THE AUTHOR

...view details