കോയമ്പത്തൂർ:കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു. ഒരു സ്ത്രീയടക്കം രണ്ട് പേർ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കു വേണ്ടി തെരച്ചിൽ തുടരുന്നു. കോയമ്പത്തൂരിലെ ചെട്ടിവീഥിയിലാണ് സംഭവം.
കനത്ത മഴ; കോയമ്പത്തൂരിൽ കെട്ടിടം തകർന്ന് രണ്ട് മരണം
കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ കെട്ടിടം തകർന്നു. രണ്ട് പേർ മരിച്ചു.
കനത്ത മഴ; കോയമ്പത്തൂരിൽ കെട്ടിടം തകർന്ന് രണ്ട് മരണം
ഞായറാഴ്ച രാത്രി പത്തരയോടെയാണ് കെട്ടിടം തകർന്നു വീണത്. എട്ട് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. അഞ്ച് പേരെ രക്ഷപ്പെടുത്തി. രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ കാണാതായി. ഇയാൾക്കായി തെരച്ചിൽ തുടരുന്നുവെന്നും ജില്ല കളക്ടർ കെ രാജമണി അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ ആറ് വയസുള്ള ഒരു കുട്ടിയുമുണ്ട്. കനത്ത മഴയും കാറ്റുമാണ് അപകടകാരണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.