കേരളം

kerala

ETV Bharat / bharat

രണ്ടുദിവസം പ്രായമായ പെണ്‍കുഞ്ഞിനെ നടപ്പാതയില്‍ ഉപേക്ഷിച്ചു

കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി

new born girl  delhi  new delhi  east delhi  geeta colony  shahdra  baby girl abandoned  രണ്ടുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നടപ്പാതയില്‍ ഉപേക്ഷിച്ചു  പെണ്‍കുട്ടിയെ ഉപേക്ഷിച്ച രക്ഷിതാക്കളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി  ഡല്‍ഹി  Two-day girl found abandoned on footpath in Delhi's Shahdara
രണ്ടുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നടപ്പാതയില്‍ ഉപേക്ഷിച്ചു

By

Published : Feb 16, 2020, 4:38 PM IST

ഡല്‍ഹി: രണ്ട് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ നടപ്പാതയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ഷഹ്ദാര പ്രദേശത്തെ ഗീതാ കോളനിയിലാണ് സംഭവം. വഴിയില്‍ കുഞ്ഞിനെ കണ്ട വിവരം നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ചാച്ചാ നെഹ്റു ബാല്‍ ചികിത്സാലയത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമണെന്ന് ഡോ. സഞ്ജയ് റോയ് പറഞ്ഞു. കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്ന രക്ഷിതാക്കളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.

ABOUT THE AUTHOR

...view details