ഹൈദരാബാദ്: വിവാഹത്തിന് വീട്ടുകാർ അനുവദിക്കാത്തതിനെ തുടർന്ന് രണ്ട് കമിതാക്കൾ ആത്മഹത്യ ചെയ്തു. ലിങ്ക റെഡ്ഡി ഗുഡയിലാണ് സംഭവം നടന്നത്. 19കാരിയായ പല്ലവിയും 21കാരനായ മഹന്ദറുമാണ് മരത്തിൽ കെട്ടിത്തൂങ്ങി മരിച്ചത്. വീട്ടുകാർ അറിഞ്ഞാൽ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കുമെന്ന് കരുതിയായിരുന്നു ആത്മഹത്യ.
ഹൈദരാബാദിൽ രണ്ട് കമിതാക്കൾ ആത്മഹത്യ ചെയ്തു
വിവാഹത്തിന് വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്നാണ് കമിതാക്കൾ ആത്മഹത്യ ചെയ്തത്
ഹൈദരാബാദിൽ രണ്ട് കമിതാക്കൾ ആത്മഹത്യ ചെയ്തു
അതേ സമയം പ്രണയ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്ന് 20 കാരി സുശീലയും 25കാരൻ ശ്രീരമുളുവും ആത്മഹത്യ ചെയ്തു. തൊമ്മിദിരേകുലയിലാണ് സംഭവം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. രണ്ട് കേസുകളിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.