പാമ്പുകളെ വിൽക്കാൻ ശ്രമിച്ച രണ്ട് പേർ പൊലീസ് പിടിയിൽ - രണ്ട് തലയുള്ള സാൻഡ് ബോവ പാമ്പ്
മുഹമ്മദ് റിസ്വാൻ, അസർ ഖാൻ എന്നിവരാണ് പൊലീസ് പിടിയിലായത്. ഡെലിവറി ബോയ്സ് ആയി വേഷം മാറിയാണ് ഇവര്‍ പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ചത്
ബെംഗളുരു: ഡെലിവറി ബോയിസ് ആയി വേഷമിട്ട് സാൻഡ് ബോവ പാമ്പുകളെ വിൽക്കാൻ ശ്രമിച്ച രണ്ട് പേർ പൊലീസ് പിടിയിൽ. മുഹമ്മദ് റിസ്വാൻ, അസർ ഖാൻ എന്നിവരാണ് പൊലീസ് പിടിയിലായത്. രണ്ട് തലയുള്ള സാൻഡ് ബോവ പാമ്പുകളെ 50 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കവേയാണ് ഇവർ പൊലീസ് പിടിയിലായത്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ 4 പ്രകാരമാണ് പാമ്പുകളെ സംരക്ഷിക്കുന്നതെന്ന് സിസിബി ജോയിന്‍റ് പൊലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. പാമ്പുകളെ ഔഷധ മൂല്യങ്ങൾക്ക് ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.