ജയ്‌പൂർ: കോൺഗ്രസ് എംഎൽഎമാരുടെ കുതിരക്കച്ചവടത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ട് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന എംഎൽഎമാരുടെ കുതിരക്കച്ചവടത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ട് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റവും, ക്രിമിനൽ ഗൂഢാലോചനക്കും കേസെടുത്തത്. ഇരുവരുടെയും മൊബൈൽ ഫോണുകൾ നിരീക്ഷിച്ച് ഇവരുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കളെ കണ്ടെത്തി. തുടർന്ന് കുതിരക്കച്ചവടത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതായി രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡിലെയും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെയും അഡീഷണൽ ഡയറക്‌ടർ ജനറൽ അശോക് റാത്തോഡ് പറഞ്ഞു. ഇവർക്കെതിരെയും കേസുമായി ബന്ധപ്പെട്ട മറ്റ് കുറച്ച് പേർക്കെതിരെയും കേസെടുത്തതായി റാത്തോഡ് അറിയിച്ചു.
നിയമസഭാംഗങ്ങളുടെ കുതിരക്കച്ചവടത്തിൽ പങ്ക്; രാജസ്ഥാനിൽ രണ്ട് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി - രാജ്യസഭാ തെരഞ്ഞെടുപ്പ്
കഴിഞ്ഞ മാസത്തെ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന എംഎൽഎമാരുടെ കുതിരക്കച്ചവടത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റവും, ക്രിമിനൽ ഗൂഢാലോചനക്കും കേസെടുത്തു.
ഇവരുമായി ബന്ധമുള്ള രാഷ്‌ട്രീയ നേതാക്കന്മാർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇരുവരെയും പിടികൂടാൻ വലിയ രീതിയിലുള്ള തെരച്ചിൽ നടത്തേണ്ടി വന്നുവെന്നും റാത്തോഡ് കൂട്ടിച്ചേർത്തു. കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി നൽകിയ മറ്റൊരു പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിനായി ജോഷി ആന്‍റി കറപ്ഷന്‍ ബ്യൂറോക്ക് പരാതി നൽകി. രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനും അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാനും ശ്രമിച്ച നിയമസഭാംഗങ്ങളുടെ കുതിരക്കച്ചവടത്തിൽ അന്വേഷിക്കണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എസ്.ഒ.ജിക്ക് പരാതി നൽകിയിരുന്നു.