ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനത്ത് നടന്ന ട്രാക്ടർ റാലി അക്രമ സംഭവുമായി ബന്ധപ്പെട്ട് 550 അക്കൗണ്ടുകൾ ട്വിറ്റർ നീക്കം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്റർ അക്കൗണ്ട് ദുരുപയോഗം ചെയ്യുകയും ഭീഷണികൾ മുഴുക്കുകയും വ്യാജ സന്ദേശം കൈമാറുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ അക്കൗണ്ടുകളാണ് നീക്കം ചെയ്തിരിക്കുന്നതെന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി.
ട്രാക്ടർ റാലി; 550 അക്കൗണ്ടുകൾ ട്വിറ്റർ നീക്കം ചെയ്തു
ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ അക്കൗണ്ടുകളാണ് നീക്കം ചെയ്തിരിക്കുന്നതെന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി.
ട്രാക്ടർ റാലി; 550 അക്കൗണ്ടുകൾ ട്വിറ്റർ നീക്കം ചെയ്തു
ട്രാക്ടർ റാലിക്കിടെ പലയിടങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. പൊലീസും കർഷകരുമായുള്ള ഏറ്റുമുട്ടലിൽ 300ലധികം പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രാക്ടർ റാലിയിൽ പങ്കെടുത്ത 93 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 200ൽ അധികം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. റാലിക്ക് അനുമതി തേടിയ കർഷക നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.