കേരളം

kerala

ETV Bharat / bharat

വിവാദ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ ട്വിറ്ററിന് കേന്ദ്ര നിര്‍ദ്ദേശം - കേന്ദ്ര ഐ.ടി വകുപ്പ്

ഭീകരതയ്ക്ക് മതമില്ല, എന്നാല്‍ ഭീകരവാദികള്‍ക്ക് നിശ്ചയമായും മതമുണ്ട്, മിക്കവാറും അത് ഇസ്ലാമാണ് എന്നാണ് കവിഞ്ഞ ദിവസം സൂര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഏപ്രില്‍ 28നാണ് ഇത് സംബന്ധിച്ച് മന്ത്രാലയം ട്വിറ്ററിന് അപേക്ഷ സമര്‍പ്പിച്ചത്.

വിവാദ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ ട്വിറ്ററിന് കേന്ദ്ര നിര്‍ദ്ദേശം
വിവാദ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ ട്വിറ്ററിന് കേന്ദ്ര നിര്‍ദ്ദേശം

By

Published : May 9, 2020, 3:34 PM IST

ന്യൂഡല്‍ഹി: ബെംഗളുരു സൗത്തില്‍ നിന്നുള്ള ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെതുള്‍പ്പെടെ 121 പോസറ്റുകള്‍ നീക്കാന്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പട്ടികയില്‍ 65-മതാണ് സൂര്യയുടെ പോസ്റ്റ്. കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രാലയമാണ് ട്വിറ്ററിന് പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. ഭീകരതയ്ക്ക് മതമില്ല, എന്നാല്‍ ഭീകരവാദികള്‍ക്ക് നിശ്ചയമായും മതമുണ്ട്, മിക്കവാറും അത് ഇസ്ലാമാണ് എന്നാണ് കവിഞ്ഞ ദിവസം സൂര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഏപ്രില്‍ 28നാണ് ഇത് സംബന്ധിച്ച് മന്ത്രാലയം ട്വിറ്ററിന് അപേക്ഷ സമര്‍പ്പിച്ചത്.

വിവരസാങ്കേതികവിദ്യ ആക്ട് സെക്ഷന്‍ 69 എ പ്രകാരമാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വിവരങ്ങൾ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ഇടപെടാനും സര്‍ക്കാരിനെ അനുവദിക്കുന്നതാണ് നിയമം. 2015 ലെ അറബ് സ്ത്രീകളെക്കുറിച്ചുള്ള സൂര്യയുടെ പോസ്റ്റ് മുന്‍പ് വിവാദമായിരുന്നു. ട്വിറ്ററില്‍ തടഞ്ഞ് വെക്കപ്പെട്ട പോസ്റ്റുകളില്‍ ഏറെയും ഹിന്ദു മുസ്ലീം ബന്ധത്തെ കുറിച്ചുള്ളതാണ്. അതിനിടെ സുര്യയുടെ ട്വീറ്റില്‍ യു.എ.ഇ രാജകുടുംബം വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details