സുനാമി ദുരന്തത്തിന്‍റെ സ്മരണ പുതുക്കി തമിഴ്നാട് - കടലൂര്‍
തമിഴ്നാട്ടിലെ കടലൂരില്‍ മാത്രം 617 പേര്‍ക്കാണ് ജീവന്‍ നഷ്മായത്
ചെന്നൈ:ഭീമന്‍ സുനാമി തിരമാലകള്‍ കടലൂരിനെ വിഴുങ്ങയിട്ട് ഇന്നേക്ക് 15ആണ്ട്. 2004 ഡിസംബര്‍ 26നാണ് തമിഴ്നാട്ടിലെ 13 ജില്ലകളിലെ തീരദേശങ്ങളെ കണ്ണീരിലാഴ്ത്തി സുനാമി തിരകളെത്തിയത്. ആയിരക്കണക്കിന് ജീവനുകളാണ് അന്ന് പൊലിഞ്ഞത്. ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സുനാമിയെത്തി. തമിഴ്നാട്ടിലെ കടലൂരില്‍ മാത്രം 617 പേര്‍ക്കാണ് ജീവന്‍ നഷ്മായത്.നല്‍പതിലേറെ പേരെ കാണാതായി. തീരദേശത്തെ പലഗ്രാമങ്ങളും ഇല്ലാതായി. കടലൂരില്‍ മാത്രം 45 ഗ്രാമങ്ങളെയാണ് സുനാമി തിരകള്‍ കവര്‍ന്നത്.