കേരളം

kerala

ETV Bharat / bharat

നരേന്ദ്ര മോദിക്ക് ആശംസ് അറിയിച്ച് ഡൊണാൾഡ് ട്രംപ്

യുഎസ്- ഇന്ത്യ ബന്ധത്തിൽ മഹത്തരമയ കാര്യങ്ങൾ സംഭവിക്കുമെന്ന് ട്രംപ് പറഞ്ഞു.

ഫയൽ ചിത്രം

By

Published : May 24, 2019, 11:17 AM IST

വാഷിങ്ടൺ: നരേന്ദ്ര മോദിയുട രണ്ടാം വിജയത്തിൽ ആശംസ അറിയിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.

തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ആശംസകൾ അറിയിക്കുന്നു. ഇരു രാജ്യങ്ങളുടെയും വളർച്ചയ്ക്കായി ഇനിയും ഒരുമിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
യുഎസ്- ഇന്ത്യ ബന്ധത്തിൽ മഹത്തരമായ കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, യുഎഇ ഭരണാധികാരി ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി കെ പി ഷർമ ഒലി, അഫ്ഗാൻ പ്രസിഡന്‍റ് അഷറഫ് ഗാനി, വിയറ്റ്നാം പ്രധാനമന്ത്രി നുവാൻ ഫുക്ക് എന്നിവരും മോദിക്ക് ആശംസകൾ നേർന്നു.

ABOUT THE AUTHOR

...view details