ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ച ചെയ്തതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിലാണ് ട്രംപിന്‍റെ പ്രതികരണം.
പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തരവിഷയമെന്ന് ഡൊണാള്‍ഡ് ട്രംപ് - പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ച ചെയ്തുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്
പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ട്രംപ് പറഞ്ഞു. മോദി മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന നേതാവാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. "ഞങ്ങൾ മതസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചു. ആളുകൾക്ക് മതസ്വാതന്ത്ര്യം ലഭിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവർ അതിനായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട ആക്രമണങ്ങളെക്കുറിച്ച് കേട്ടു, എന്നാൽ അത് ചർച്ച ചെയ്തില്ല. ഇത് ഇന്ത്യയുടെ വിഷയമാണെന്നും" ട്രംപ് പറഞ്ഞു. ഡൽഹിയിലെ അക്രമത്തെക്കുറിച്ചും പ്രധാനമന്ത്രി അദ്ദേഹത്തോട് എന്താണ് പറഞ്ഞതെന്നും മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ട്രംപിന്‍റെ പ്രതികരണം. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിൽ മരണം പത്തായി. 145 പേർക്ക് പരിക്കേറ്റു.