അഗർത്തല:ത്രിപുരയിലെ കൊവിഡ് കേസുകൾ 1,963 ആയി ഉയർന്നു. ഞായറാഴ്ച 32 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ കൊവിഡ് കേസുകൾ ഉയർന്നത്. സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ഉണ്ടായതോടെ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ആയതായി അധികൃതർ അറിയിച്ചു.
പുതിയ കൊവിഡ് കേസുകളിൽ പശ്ചിമ ത്രിപുര ജില്ലയിൽ 12 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. സെപജിജാല, ഗോമാതി എന്നിവിടങ്ങളിൽ അഞ്ച് വീതവും വടക്കൻ ത്രിപുര ജില്ലയിൽ നാല് വീതവും ഖോവായ്, ഉനകോട്ടി എന്നിവിടങ്ങളിൽ രണ്ട് വീതവും ധലൈ, സൗത്ത് ത്രിപുര ജില്ലകളിൽ ഒന്ന് വീതവും കൊവിഡ് കേസുകളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്.