അഗർത്തല: സംസ്ഥാനത്ത് പുതുതായി 141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 5,392 ആയി. നാല് പേരാണ് ഇന്ന് കൊവിഡ് മൂലം മരിച്ചത്. ഇതോടെ ത്രിപുരയിലെ ആകെ കൊവിഡ് മരണം 27 ആയി. അഗർത്തല സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന നാല് പേരാണ് മരിച്ചത്.
ത്രിപുരയിലെ കൊവിഡ് രോഗികൾ 5,392 ആയി - Agarthala
നിലവിൽ സംസ്ഥാനത്ത് 1,742 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.
ത്രിപുരയിലെ കൊവിഡ് രോഗികൾ 5,392 ആയി
നിലവിൽ സംസ്ഥാനത്ത് 1,742 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. പുതുതായി 142 പേർ രോഗവിമുക്തരായെന്നും ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,605 ആയെന്നും അധികൃതർ അറിയിച്ചു. ത്രിപുരയിൽ ഇതുവരെ 1,80,687 കൊവിഡ് പരിശോധനകളാണ് നടത്തിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു.