ത്രിപുരയില്‍ ആരോഗ്യ സെക്രട്ടറിയേയും എൻഎച്ച്‌എം ഡയറക്‌ടറേയും നീക്കി
മെഡിക്കൽ കിറ്റുകൾ, സംരക്ഷണ ഉപകരണങ്ങൾ, കൊവിഡ് ചികിത്സക്കുള്ള മരുന്നുകൾ തുടങ്ങിയവ വാങ്ങുന്നതില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് ആരോഗ്യ സെക്രട്ടറിയെയും എൻഎച്ച്‌എം ഡയറക്‌ടറെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കിയത്.
അഗര്‍ത്തല: സംസ്ഥാന ആരോഗ്യ സെക്രട്ടറിയേയും ദേശീയ ആരോഗ്യ മിഷൻ (എൻഎച്ച്‌എം) ഡയറക്‌ടറേയും ത്രിപുര സർക്കാർ നീക്കം ചെയ്‌തു. മെഡിക്കൽ കിറ്റുകൾ, സംരക്ഷണ ഉപകരണങ്ങൾ, കൊവിഡ് ചികിത്സക്കുള്ള മരുന്നുകൾ തുടങ്ങിയവ വാങ്ങുന്നതില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് ഇരുവരെയും ജോലിയില്‍ നിന്ന് നീക്കിയതെന്ന് മന്ത്രി രത്തൻ ലാല്‍ നാഥ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ത്രിപുരയിൽ രണ്ട് കൊവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാൾക്ക് രോഗം ഭേദമായി.