ത്രിപുരയിൽ 32 പുതിയ കൊവിഡ് ബാധിതർ - അഗർത്തല കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 32,674 ആയി
ത്രിപുരയിൽ 32 പുതിയ കൊവിഡ് ബാധിതർ
അഗർത്തല: ത്രിപുരയിൽ 32 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 32,674 ആയി ഉയർന്നു. ആകെ മരണസംഖ്യ 367 ആണ്. പുതിയതായി മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. പശ്ചിമ ത്രിപുര ജില്ലയിൽ 185 മരണം സ്ഥിരീകരിച്ചു. ത്രിപുരയിൽ 652 പേർ ചികിത്സയിൽ തുടരുമ്പോൾ 31,632 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളിൽ 72 പേർ രോഗമുക്തി നേടി. 23 പേർ മറ്റ് സംസഥാനങ്ങളിലേക്ക് പോയി. ഇതുവരെ 5,25,212 സാമ്പിളുകൾ പരിശോധിച്ചു.