ന്യൂഡൽഹി:ഹത്രാസ് സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ സംഘത്തെ തടഞ്ഞ് ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു. ഹത്രാസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകും വഴിയാണ് പൊലീസ് നേതാക്കളെ തടഞ്ഞതെന്ന് പാർട്ടി നേതൃത്വം പറഞ്ഞു.
എംപിമാരായ ഡെറക് ഓബ്രിയൻ, കകോലി ഘോഷ് ദാസ്തിദാർ, പ്രതിമ മൊണ്ടാൽ, മുൻ എംപി മമത താക്കൂർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഹാത്രാസ് സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് നേതാക്കളെ തടഞ്ഞ് യുപി പൊലീസ് കുടുംബത്തെ കാണാനും അനുശോചനം അറിയിക്കാനും ഹത്രാസിലേക്ക് പോവുകയായിരുന്നെന്നും എല്ലാ പ്രോട്ടോക്കോളുകളും പരിപാലിച്ചാണ് തങ്ങൾ യാത്ര ചെയ്തതെന്നും എന്തിനാണ് തങ്ങളെ തടഞ്ഞതെന്നും പ്രതിനിധി സംഘത്തിന്‍റെ ഭാഗമായിരുന്ന എംപി ചോദിച്ചു. ദുഃഖിക്കുന്ന കുടുംബത്തെ കാണുന്നതിൽ നിന്ന് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ തടയുന്ന വ്യവസ്ഥ ഏതുതരം ജംഗിൾ രാജ് ആണെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ചോദിച്ചു. പെൺകുട്ടയുടെ വീട്ടിൽ നിന്നും 1.5 കിലോമീറ്റർ അകലെ വെച്ചാണ് സംഘത്തെ പൊലീസ് തടഞ്ഞത്.
തൃണമൂൽ കോൺഗ്രസ് നേതാക്കളെ തടഞ്ഞ് യുപി പൊലീസ് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ കാണാനായി ഹത്രാസിലേക്ക് കാൽ നടയായി സഞ്ചരിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി 150 ഓളം പാർട്ടി പ്രവർത്തകർ എന്നിവരെ നിരോധന ഉത്തരവുകൾ ലംഘിച്ചുവെന്നാരോപിച്ച് ഗ്രേറ്റർ നോയിഡയിൽ പൊലീസ് തടഞ്ഞുവച്ചിരുന്നു.
പാരി ചൗക്കിന് സമീപം പൊലീസ് വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് രാഹുൽ ഗാന്ധിയും മറ്റ് പ്രവർത്തകരും ഗ്രേറ്റർ നോയിഡയിൽ നിന്ന് ഹത്രാസിലേക്ക് നടക്കുന്നതിനിടെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.