ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ എട്ടു മണിയോടെ ഭൂചലനം അനുഭവപ്പെട്ടു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഷംലി ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.0 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിനെ തുടർന്നുള്ള പ്രകമ്പനമാണ് ഡല്‍ഹിയിലും അനുഭവപ്പെട്ടത്. ഇതിന് പുറമെ കൊഫാനിഹോണിലും താജിക്കിസ്ഥാനിലും4.6 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായിട്ടുണ്ട്.
ഡൽഹിയിൽ നേരിയ ഭൂചലനം
40 മുതൽ 50 സെക്കന്‍റ് വരെ ദൈർഘ്യമുള്ളതായിരുന്നു ഭൂചലനമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
പ്രതീകാത്മക ചിത്രം
ഈ മാസം ആദ്യം അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും നടുക്കിയ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ ഏതാനും ഇടങ്ങളിലും അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും അനുഭവപ്പെട്ടത്.